Tuesday, November 8, 2011

പെട്രോള്‍ വില വര്‍ധനവ് ആരെ സഹായിക്കാന്‍ ????????

പെട്രോള്‍ വില പിന്നെയും കൂടി . പതിവ് പോലെ കേരളത്തില്‍ ഒരു വാഹന പണിമുടക്ക്‌( ഹര്‍ത്താല്‍ എന്ന് വേണമെങ്കില്‍ പറയാം ) . പ്രതിപക്ഷത്തിന്റെ പ്രസ്താവന , മുഖ്യ മന്ത്രി കൂടിയ വിലയുടെ നികുതി വേണ്ട എന്ന് വെച്ചു ( നല്ല കാര്യം )  അതോടെ കഴിഞ്ഞു ശുഭം സുന്ദരം. ഇന്ന് മുതല്‍ പുതുക്കിയ വിലയില്‍ പെട്രോള്‍ അടിച്ചു നമുക്ക് ജീവിക്കാം . ( ഓര്‍ക്കേണ്ട മറ്റൊരു കാര്യം പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവന്‍ എല്ലാം ‘ബൂര്‍ഷ്വാസി’ ആണല്ലോ) .

ഇനി ന്യായം എന്ന് എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍ , നിങ്ങള്‍ക്കും ഇതേ അഭിപ്രായം ആണെങ്കില്‍ യോജിക്കാം.

പെട്രോള്‍ വിലയില്‍ 1.8 രൂപ വര്‍ധനവ്‌ വരുത്തിയ ശേഷം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മേധാവി  പറയുകയുണ്ടായി “ വേണ്ടി വന്നാല്‍ പെട്രോള്‍ വില ഇനിയും കൂട്ടും “  , ഒന്നു സൂക്ഷിച്ചു വായിച്ചാല്‍ ഇതില്‍ ഒരു ഭീഷണിയുടെ ധ്വനി ഇല്ലേ . ഞങ്ങള്‍ ഇഷ്ടം പോലെ വില കൂട്ടും ഇവിടെ ഒരുത്തനും ചോദിക്കുകയില്ല എന്നൊരു ധ്വനി ആണ് എനിക്ക് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത് .  വില കൂട്ടാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക് കൊടുത്തു കൈ കഴുകിയ ഇന്ത്യന്‍ ഗവണ്മെന്റ് എന്തായാലും ഇനി ഒന്നും ചോദിക്കാന്‍ പോകുന്നില്ല എന്ന് ഈ മാന്യ ദേഹത്തിനറിയാം, ശരിയാണ് വില കൂട്ടാനുള്ള അവകാശം ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ തന്നെ ആണുള്ളത് എന്ന് കരുതി എരി തീയില്‍ എണ്ണ ഒഴിക്കുന്ന മാതിരി ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഒന്നാലോചിക്കുക ,  120 കോടിയില്‍ പരം വരുന്ന പൊതു ജനം എന്ന ഈ കഴുതകള്‍ എന്നും കഴുതകളായി ഇരിക്കും എന്ന് കരുതരുത്‌ . സുഹൃത്തേ ഇതിലും വലിയ സാമ്രാജ്യങ്ങളും എകാധിപതികളും പൊതുജന പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കിയിട്ടുണ്ട് .

ഇനി അല്പം പുരാണം , വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലയന്‍സ്‌ എന്ന കോര്‍പറേറ്റ് ഭീമന്‍ ഇന്ത്യയൊട്ടാകെ പെട്രോള്‍ പമ്പുകള്‍ തുടങ്ങുകയുണ്ടായി , ആഘോഷപൂര്‍വ്വം കൊട്ടിഘോഷിച്ചു തുടങ്ങിയ ആ പമ്പുകള്‍ അധികം വൈകാതെ തന്നെ പെട്രോള്‍ വില്പന നിര്‍ത്തുകയും ഓട്ടോ ഗ്യാസ് മാത്രമായി വില്പന ചുരുക്കുകയും ചെയ്ത കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം . എന്തുകൊണ്ടായിരുന്നു റിലയന്‍സ്‌ പെട്രോള്‍ , ഡീസല്‍  വില്പന നിര്‍ത്തിയത്‌ ???  ഉത്തരം വളരെ ലളിതം ഇന്ത്യന്‍ ഗവണ്മെന്റ് പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ക്ക് കൊടുക്കുന്ന സബ്സിഡി റിലയന്‍സിനില്ല എന്നത് തന്നെ . അപ്പോള്‍ പിന്നെ പെട്രോള്‍ നഷ്ടത്തില്‍ വില്‍ക്കേണ്ടി വരും , അതെന്തായാലും ധീരുഭായ്‌ അംബാനിയുടെ മകന് കഴിയില്ല . പിന്നെ ആകെ ഉള്ള പോംവഴി പെട്രോളിയം കമ്പനികള്‍ക്ക് ഗവണ്മെന്‍റ് നല്‍കിവരുന്ന സബ്സിഡി നിര്ത്തിക്കുക , അടിക്കടി ഉള്ള ഈ വില വര്‍ധനവില്‍ നിന്നും അവരതില്‍ വിജയിച്ചു എന്നെ കരുതാനാവു !!!!!

 

ഈ ബ്ലോഗില്‍ എഴുതിയിരിക്കുന്നത് തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആണ് . ഈ വിവരങ്ങള്‍ സാധാരണക്കാരനായ ഏതു ഇന്ത്യക്കാരനും ഒന്നു മനസ്സിരുത്തി വിലയിരുത്തിയാല്‍ തോന്നും അത് എനിക്കും തോന്നി .

No comments: